Latest Posts

കൊല്ലത്ത് യുവതി തീവണ്ടി തട്ടി മരിച്ചു; മൃതദേഹം തലയറ്റുപോയ നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

കൊല്ലം : പത്തനാപുരം സ്വദേശിനിയായ യുവതിയെ ആവണീശ്വരം റെയില്‍വേ  സ്‌റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തലയറ്റുപോയ നിലയിയിലായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

കുന്നിക്കോട്ടെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി എന്ന സുലേഖ(35) യാണ് മരണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആവണീശ്വരം റെയില്‍വേ  സ്‌റ്റേഷനും ലെവല്‍ക്രോസിനും ഇടയില്‍ ഇന്നലെ  വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നു വന്ന ഗുരുവായൂര്‍ പാസഞ്ചര്‍ തട്ടിയാണ് മരണപ്പെട്ടത്. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

0 Comments

Headline