banner

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്, നെഞ്ച് ഭാഗം കുത്തിക്കീറി; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : പാലോട് ഇടിഞ്ഞാർ മങ്കയം സ്വദേശി ഈചൂട്ടികാണി (41)നാണ് കാട്ടുപോത്തിന്റെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാത്രിയാണ് സംഭവം. ഈച്ചുട്ടികാണിയും മകളുമായി ഇടിഞ്ഞാർ ജങ്ഷനിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

നെഞ്ചിന് ഗുരുതര പരിക്കേറ്റ ഈചൂട്ടികാണിയെ പാലോട് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മകൾ ഓടി മാറിയതിനാൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

إرسال تعليق

0 تعليقات