banner

കൊരണ്ടിയെടുത്ത് കണ്ണിനടിച്ചു; കൊല്ലത്ത് 11കാരന് പിതാവിൻ്റെ ക്രൂര മർദ്ദനം, നടപടിയെടുക്കാതെ പൊലീസ്

കൊല്ലം : കൊല്ലത്ത് 11കാരന് പിതാവിൻ്റെ ക്രൂര മർദ്ദനം. കൊട്ടിയം ഉമയനല്ലൂർ സ്വദേശിയായ പതിനൊന്നുകാരൻ ഇർഫാനാണ് പിതാവിൻ്റെ ക്രൂരതയിൽ കണ്ണിന് പരിക്കേറ്റത് ഇയാൾ സ്ഥിരമായി ഭാര്യയേയും മക്കളേയും മർദ്ദിക്കാറുണ്ടെന്ന് കുടുംബം പറയുന്നു.

അക്രമത്തെ തുടർന്ന് മാതാവ് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഭർത്താവായ ഉമയനല്ലൂർ വിളയിൽ വീട്ടിൽ ഇമാമിനെതിരെ പരാതി നൽകിയിരുന്നു. പൊലീസിന് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞെങ്കിലും നാളിതുവരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

മദ്യപിച്ച് വീട്ടിലെത്തുന്ന ഇമാം സ്ഥിരമായി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ മർദ്ദിക്കവേ മക്കൾ തടസ്സം പിടിക്കാൻ എത്തിയതിൽ കോപിതനായ ഇയാൾ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കൊരണ്ടി ഉപയോഗിച്ച് ഇർഫാൻ്റെ കണ്ണിന് അടിയ്ക്കുകയായിരുന്നു.

തുടർന്ന് രാവിലെ തന്നെ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് ഇരയ്ക്കനുകൂലമായ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Post a Comment

0 Comments