banner

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, പെണ്‍കുട്ടിയെ നടുറോഡിൽ വെച്ച് കരണത്ത് അടിച്ച 19കാരൻ പിടിയിൽ; സംഭവം കൊല്ലത്ത്

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈക്ക് കടന്ന് പിടിച്ച് മര്‍ദ്ദിച്ച യുവാവ് പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം ചേരിക്കോണം സാദേശി അജിത്ത് (19) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 29 ന് വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി കൈക്ക് കടന്ന് പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. 

പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി കടന്ന് പിടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് സംഘം ഇയാളെ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. 

കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍.യൂപി യുടെ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ സതീഷ്കുമാര്‍ എസ്.സി.പി.ഓ മാരായ സുധ, ജീസാ ജയിംസ്, സി.പി.ഒ ലാലുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments