banner

കൊല്ലത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 27കാരൻ പിടിയിൽ; സംഭവം അഞ്ചാലുംമൂട്ടിൽ

അഞ്ചാലുംമൂട് : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് പിടിയിലായത്. തൃക്കടവൂർ  കോട്ടക്കകം സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.  ഒരു വർഷത്തിലേറെയായി ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തെന്മലയിലെ ലോഡ്ജിൽ ഉൾപ്പെടെ യുവതിയെ എത്തിച്ച് പീഡനം നടത്തിയതായും പൊലീസ് പറഞ്ഞ്. യുവാവ് മറ്റൊരു യുവതിയുമായി വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് തൃക്കടവൂർ സ്വദേശിനിയായ യുവതി  അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.   

പരാതിയുടെ അടിസ്ഥാനത്തിൽ  സി.ഐ ദേവരാജൻ്റെ നേതൃത്യത്തിൽ     എസ്.ഐമാരായ റഹീം, ശ്യാം ,ഷബ്ന, എ.എസ്.ഐ മാരായ ബാബുക്കുട്ടൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

0 Comments