banner

അഷ്ടമുടിയിൽ 11 വയസുകാരനെ തെരുവ് നായ ഓടിച്ചതായി നാട്ടുകാർ, തെരുവ് നായ ശല്യം രൂക്ഷം

അഷ്ടമുടി : ബന്ധുവിൻ്റെ വീട്ടിലേക്ക് മരുന്നുമായി എത്തിയ 11കാരനെ തെരുവ് നായ ഓടിച്ചു. തൃക്കരുവ പഞ്ചായത്ത് 15 ആം വാർഡിലാണ് സംഭവം. പേടിച്ചരണ്ട കുട്ടി ഓടിയത് മൂലമാണ് രക്ഷപ്പെട്ടത്. സംഭവ സമയം ആളുകൾ ഉണ്ടായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം, മാസങ്ങളായി തൃക്കരുവ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ  ശല്യം രൂക്ഷമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ പറഞ്ഞു.

إرسال تعليق

0 تعليقات