കുറച്ച് വർഷങ്ങൾക്ക് മുമ്പ് 17-കാരൻ്റെ അച്ഛനെ രാജ്കുമാർ കീഴ്പ്പെടുത്തി കൊല ചെയ്തിരുന്നു. തുടർന്ന് കേസിൽ ഇയാൾ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയുമായിരുന്നു. അടുത്തിടെ കോടതി ജാമ്യം അനുവദിച്ചത് പ്രകാരം ഇയാൾ പുറത്തിറങ്ങുകയും ചെയ്തിരുന്നു. നാട്ടിലെത്തിയ ഇയാൾ 17-കാരന്റെ വീട്ടിലെത്തി തുടർച്ചയായി ഭീഷണി മുഴക്കി. തന്നെ അനുസരിച്ചില്ലെങ്കിൽ കുടുംബത്തെയൊന്നാകെ കൊന്നുകളയുമെന്ന് യുവാവ് ഇവരെ ഭീഷണിപ്പെടുത്തി.
മദ്യപിച്ചെത്തി ഈ പതിവ് കഴിഞ്ഞ രാത്രിയും തുടർന്ന രാജ്കുമാർ 17-കാരന്റെ കുടുംബത്തിന് നേരേ വീണ്ടും ഭീഷണി മുഴക്കി. ഇതോടെ 17-കാരൻ രാജ്കുമാറിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ പിടിച്ചുതള്ളിയിട്ട ശേഷം സമീപത്തുണ്ടായിരുന്ന കല്ല് രാജ് കുമാറിൻ്റെ തലയിലേക്കിട്ട് തല തകർത്ത് കൊല ചെയ്യുകയായിരുന്നു.
രാജ്കുമാറിൻ്റെ വിയോഗത്തിൽ ഗ്രാമത്തിലെ ജനങ്ങൾക്ക് ദുഖമില്ലെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇതിന് കാരണം രാജ്കുമാർ നാട്ടുകാർക്ക് ദ്രോഹം ചെയ്യുന്നത് പതിവായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാവരും തന്നെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നുമായിരുന്നു രാജ്കുമാറിന്റെ ആവശ്യം. ഒരുകാര്യവുമില്ലാതെ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.
0 Comments