banner

കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 24 കാരന് ദാരുണാന്ത്യം

കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കരിക്കോട്ട് രാത്രി കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലം പട്ടത്താനം നഗർ-160, സന്തോഷ്ഭവനിൽ ശ്രീകുമാറിന്റെ മകൻ ശ്രീവിഷ്ണു (24) ആണ് മരിച്ചത്.

ആയൂർ സ്വദേശി പ്രതീഷിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.15-ന് കരിക്കോട് ജങ്ഷനുസമീപമാണ് അപകടം. ശ്രീവിഷ്ണുവും പ്രതീഷും സഞ്ചരിച്ച കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

കിളികൊല്ലൂർ പോലീസ് അപകടത്തിൽപ്പെട്ടവരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്രീവിഷ്ണുവിനെ രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

Post a Comment

0 Comments