Latest Posts

ആനയെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം, കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 40കാരൻ അറസ്റ്റിൽ

കൊല്ലം : യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊടുവാള്‍ കൊണ്ട്‌ ഇരുകാലിലേയും കുഴിഞരമ്പ്‌ വെട്ടിമുറിപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ്‌ പിടികൂടി. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക്‌ സമീപം ചിറക്കര പുത്തന്‍ വീട്ടില്‍ കുട്ടാപ്പി എന്ന്‌ വിളിക്കുന്ന അഭിലാഷ്‌ (40) ആണ്‌ പോലീസ്‌ പിടിയിലായത്‌. 

ആനയെ കെട്ടുന്നതുമായി അയല്‍വാസിയായ വെണ്‍മണിച്ചിറ ജയചന്ദ്രവിലാസത്തില്‍ ജയചന്ദ്രനുമായുള്ളതര്‍ക്കത്തെ തുടര്‍ന്നാണ്‌ അഭിലാഷ്‌ ജയചന്ദ്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌. 

2020 ഡിസംബര്‍ 24 ന്‌ രാത്രിയിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇയാള്‍ കൊട്ടിയത്ത്‌ എത്തിയതായി സിറ്റി പോലീസ്‌ കമ്മീഷണര്‍ നാരായണന്‍ റ്റി ഐപിഎസ്‌ ന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി ബി. ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം ഐഎസ്‌എച്ച്‌ഒ ജിംസ്റ്റല്‍ എസ്‌ഐ മാരായ സുജിത്ത്‌ ജി നായര്‍, ഷിഹാസ്‌, എഎസ്‌ഐ സുനില്‍കുമാര്‍, എസ്‌ സിപിഒ ബീന എന്നവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

0 Comments

Headline