banner

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക സ്ഥലം കണ്ട 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു


പാലക്കാട് : മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപാതകം നടത്തിയ  സ്ഥലം കണ്ട 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പം മുന്‍പ് മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം.

അതേസമയം, ഇന്ന് രാവിലെ 9 മണിയോടെയാണ് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചത്. എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബി ജെ പി ആരോപിച്ചു. 

സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയുമായിരുന്നു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍.

നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.


Post a Comment

0 Comments