കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി: വീഡിയോ കാണാം
SPECIAL CORRESPONDENTThursday, November 11, 2021
കൊല്ലം : അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ വ്യക്തിയുടെ കാറിന് തീപിടിച്ചു. അഞ്ചൽ എസ്.ബി.ഐക്ക് മുന്നിലായിരുന്നു സംഭവം. അപകടത്തിനു മേൽ ആളപായം ഇല്ല.
നാട്ടുകാരും വ്യാപാരികളും ചേർന്ന് തീ ഭാഗികമായി അണച്ചിരുന്നു ഫയർ ഫോഴ്സ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കോട്ടുക്കൽ സ്വദേശിയായ അജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ - 800 എന്ന കാറാണ് കത്തിയത്. അഞ്ചൽ നിന്ന് ചന്തമുക്ക് ഭാഗത്തേക്ക് സഞ്ചരിക്കവേ കാറിൽ പുക ഉയരുകയും കത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി.
0 Comments