കാസർഗോഡ് : മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം കാമുകനായ യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീറിനെതിരെയാണ് കാസർകോട് ഡി.വൈ.എസ്.പിക്ക് യുവതി പരാതി നൽകിയിരിക്കുന്നത്. പ്രതിയെന്ന് ആരോപിക്കുന്ന സമീർ വിവാഹിതനും പിതാവുമാണ്.
പരാതിക്കാരിയായ യുവതിയിൽ നിന്ന് സമീർ സ്വർണാഭരണങ്ങൾ പണയം വെയ്ക്കാനായി വാങ്ങുകയായിരുന്നെന്നും ഇത് തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് കാസർകോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം യുവതിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതിൽ ആരോഗക്കുന്നത്.
യുവതിയുടെ വീട്ടിൽ വെൽഡിങ് ജോലിക്കായി എത്തിയ സമീറിനെ പരിചയപ്പെടുകയും ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും ഇതിനിടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയെന്നും ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിന്മേൽ വ്യക്തമാക്കി.
മുംബൈ, ഡെൽഹി, ഗോവ എന്നിവിടങ്ങളില്‍ പാർപിച്ചാണ് പീഡിപ്പിച്ചതെന്നും തൻ്റെ 18.5 പവൻ സ്വർണാഭരണങ്ങൾ സമീർ കൈക്കലാക്കിയെന്നും യുവതി പറയുന്നു. അടുത്തിടെ യുവതിയെ കാണാതായിരുന്നു. തുടർന്ന് ഇവരുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ തിരിച്ചെത്തിയത്.
0 Comments