banner

അഷ്ടമുടി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു, 2 കോടി അനുവദിച്ച് ഉത്തരവായി

അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. 2 കോടി അനുവദിച്ചതായുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പാണ് പുറത്തുവിട്ടത്. കൊല്ലം എം.എൽ.എ എം മുകേഷിൻ്റേയും സ്കൂൾ അധികൃതരുടേയും ഏറെ നാളുകളായുള്ള പ്രയത്നത്തിന്റെ ഫലമായാണ്  ഇത് നേടിയെടുുക്കുവാൻ കഴിഞ്ഞത്.  

12 ക്ലാസ് മുറികളുള്ള കെട്ടിടമാണ് ഈ തുകയ്ക്ക് ഒരുങ്ങുക. 2 കോടി അനുവദിച്ചു കൊണ്ടുള്ള വാർത്ത -  '"നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള
 അഷ്ടമുടി സ്കൂളിനും പുതിയ മുഖം" എന്ന തലക്കെട്ടോടെയാണ് എം.എൽ.എ തൻ്റെ ഫേസ്ബുക്ക് ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തത്.

Post a Comment

0 Comments