Latest Posts

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊല്ലം : പൂയപ്പള്ളിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. ഒന്നര വർഷത്തോളം ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതായാണ് പ്രാഥമിക വിവരം. പോക്സോ നിയമ പ്രകാരം കേസെടുത്ത്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിലാണ് ഇയാൾ ബാലികയെ ലൈംഗീക ചൂഷണത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തിൽ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് വിവരങ്ങൾ പുറത്ത് വരുന്നത്. തുടർന്ന് ഇയാൾക്കെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതിയിന്മേൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ തിരുവല്ലയിലെ ജോലി സ്ഥലത്ത് നിന്ന് വരുന്നതിനിടയിൽ പൂയപ്പള്ളി സി.ഐ.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, സജിജോൺ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ.ലിജു വർഗീസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

0 Comments

Headline