Latest Posts

ക്രിമിനൽ കേസിന് സാക്ഷി പറഞ്ഞ യുവാവിനെ പൂക്കടയിൽ കയറി കുത്തി പരിക്കിക്കേല്പിച്ചു

നെടുമങ്ങാട് : കഴിഞ്ഞ നാല് ദിവസങ്ങൾ മുമ്പ് നടന്ന അടിപിടിയിൽ പൊലീസിന് മുന്നിൽ ഹാജരായി സാക്ഷി പറഞ്ഞ യുവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഒരു സംഘം പേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു. വെള്ളനാട് കൂവകൂടി സ്വദേശി അരുണിനാണ് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റത്.

4 ദിവസം മുൻപ് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോക്ക് പരിസരത്ത് നടന്ന അടിപിടി നടന്ന കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സാക്ഷി പറഞ്ഞു എന്ന കാരണം കൊണ്ട് നെടുമങ്ങാട് പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെ ഒരു കൂട്ടം പേർ ചേർന്ന് നെടുമങ്ങാട് ആലിന്റെ മൂട്ടിൽ സ്ഥിതിചെയ്യുന്ന പൂക്കടയിലെത്തി കുത്തി പരുക്കേപ്പിച്ചത്. 

ഗുരുതരമായി പരുക്കേറ്റ അരുണിനെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തിയായി കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലാണ്. നെടുമങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.

0 Comments

Headline