banner

അച്ചൻകോവിലാർ കരകവിഞ്ഞ്, ആവണിപ്പാറ ഗിരിജൻ കോളനി ഒറ്റപ്പെട്ടു

ചെമ്പനരുവി : പത്തനംതിട്ട ജില്ലയിൽ കോന്നി അരുവാപ്പുലം പഞ്ചായത്തിന്റെ ഭാഗമായ ആവണിപ്പാറ ഗിരിജൻ കോളനി മഴവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന തോണി ഇക്കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതുകാരണം ദുരിതത്തിലായത് ആവണിപ്പാറ കോളനി ആദിവാസി നിവാസികളാണ്. 

ഒരു നേരത്തെ അന്നത്തിനു പോലും നിവൃത്തിയില്ലാതെ ജീവിക്കുകയാണ് ഇന്ന് കോളനിവാസികൾ. വർഷങ്ങൾ കൊണ്ട് അവർ ആവശ്യപ്പെടുന്നത് ഒരു താല്ക്കാലിക പാലത്തിന് വേണ്ടുന്ന നടപടി ഇതുവരെയും അധികൃതർ എടുക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

സ്വന്തം പഞ്ചായത്തിൽ എത്തുവാൻ ജനപ്രതിനിധിക്ക് കിലോമീറ്റർ കറങ്ങി കൊല്ലം ജില്ലയുടെ ഭാഗമായ പിറവന്തൂർ പഞ്ചായത്ത് വഴി പത്തനാപുരം നിയോജക മണ്ഡലം ചുറ്റിക്കറങ്ങി വേണം പത്തനംതിട്ട ജില്ലയുടെ ഭാഗമായ കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എത്തുവാൻ. സ്കൂളിൽ പോലും പോകുവാൻ പറ്റാതെ കുട്ടികൾ. ആവശ്യ സാമഗ്രികൾ വാങ്ങാൻ പറ്റാതെ കോളനിക്കാർ. ഹോസ്പിറ്റലിൽ പോകുവാൻ വാഹനസൗകര്യമില്ലെന്നും ആവശ്യം വന്നാൽ ഫോൺ വിളിക്കാൻ ഫോൺ സൗകര്യമോ ഇല്ലെന്നും  കോളനിവാസികൾ പറയുന്നു.

Post a Comment

0 Comments