banner

കടവൂർ ബൈപ്പാസിൽ രോഗിയുമായി വന്ന ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് അപകടം

കൊല്ലം : കടവൂർ ബൈപ്പാസിൽ രോഗിയുമായി വന്ന ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് അപകടം. കല്ലുംതാഴം ഭാഗത്ത് നിന്ന് വന്ന ആംബുലൻസാണ് ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം തെറ്റുകയും ഡിവൈഡറിൽ ഇടിച്ച് നില്ക്കുകയും ചെയ്തത്. ഈ സ്ഥലത്ത് അപകടം തുടർകഥയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.

കല്ലുംതാഴം ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ട്രാഫിക്ക് സിഗ്നലിന് സമീപം എത്തിയപ്പോൾ ഇതേവശത്തുണ്ടായിരുന്നു ഇരുചക്രവാഹനത്തിൽ തട്ടുകയും തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പ്ലാസ്റ്ററിട്ട് ചികിത്സയിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രോഗിയും ആംബുലൻസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments