മരണം സംബന്ധിച്ച് കൂട്ടുകാര്‍ക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു. എന്നാല്‍, സംഭവ ദിവസം വൈകിട്ടോടെ സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തിയിരുന്നു .ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വീടിൻ്റെ കാർപ്പോർച്ചിൽ 18കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പിന്നാലെ സമീപവാസിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊടുങ്ങല്ലൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകന് ലക്ഷ്മണ് (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മണിനെ കണ്ടെത്തിയത്.ഇരിങ്ങാലക്കുട നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിയും കായിക താരവുമായിരുന്നു ലക്ഷ്മണ്.
0 Comments