banner

അഞ്ചാലുംമൂട്ടിൽ മദ്യലഹരിയിൽ വാഹനം കടകളിലേക്ക് ഇടിച്ചു കയറ്റി അപകടം

അഞ്ചാലുംമൂട് :  കടകളിലേക്ക് സ്കോർപിയോ വാഹനം ഇടിച്ചു കയറി അപകടം. അപകടത്തിൽ മൂന്ന് കടകൾ ഭാഗികമായും ഇടിച്ച വാഹനം പൂർണ്ണമായും തകർന്നു. കഴിഞ്ഞ ദിവസം (ഞായറാഴ്ച) കടവൂർ ജങ്ഷന് സമീപമാണ് സംഭവം നടന്നത്.

ഞായറാഴ്ച രാത്രി 11.30 മണിയോടെ സംഭവം നടക്കുന്നത്. ശൂരനാട് സ്വദേശികളുടെ വാഹനം കടവൂർ ജങ്ഷന് സമീപത്തെ കടകളിലേക്ക്  വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുണിക്കട ഉൾപ്പെടെ മൂന്ന് കടകൾ ഭാഗികമായി തകർന്നു. പിന്നാലെ ഇടിച്ച വാഹനം മറിയുകയും ഇത് വാഹനത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തായാണ് വിവരം. 


രാത്രിയായതിനാൽ പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. ഇത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. അപകടത്തിൽ ആർക്കും തന്നെ ഗുരുതരമായ പരുക്കുകളില്ല. ശൂരനാട് സ്വദേശികളുടേതാണ് വാഹനമെന്ന് വ്യക്തമാക്കിയ പൊലീസ് സംഭവ സമയം ഇവർ മദ്യപിച്ചിരുന്നതായി അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments