ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി വിശാഖപട്ടണം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുണ്ടറ പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊല്ലം കുണ്ടറ മാമൂട് വച്ച് പിടിയിലായി.
ആന്ധ്രാപ്രദേശ്, വിശാഖപട്ടണം സ്വദേശിയായ 23 വയസുള്ള രാഘവേന്ദ്ര നായിഡുവാണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള മൊത്ത കച്ചവടക്കാർക്ക് വേണ്ടിയാണു ഇയാൾ കഞ്ചാവെത്തിച്ചുകൊണ്ടിരുന്നത്. . ഇയാൾ ഒരു മാസക്കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി അവർകൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ഡി.വൈ .എസ്.പി അശോക് കുമാർ , സി.ഐ സുധീഷ്, എസ്.ഐമാരായ ബാബു കുറുപ്പ് , സക്കീർ, ഡാൻസാഫ് എസ്.ഐമാരായ ബിജു.പി.കോശി, അനിൽ കുമാർ, അജയ് കുമാർ രാധാകൃഷ്ണ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .
0 Comments