ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന നാളെ ഉറുഗ്വേയെ നേരിടും. ലാറ്റിനമേരിക്കൻ മേഖലയിലെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ നാലരയ്ക്കാണ് കളി ആരംഭിക്കും. അർജന്റീനയും ഉറൂഗ്വേയും ഒപ്പം ആരാധകരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുുന്നത് പരുക്കേറ്റ ലിയോണൽ മെസിയുടെ തിരിച്ചു വരുമോ എന്ന് തന്നെയാണ്.
അർജന്റീനയ്ക്ക് തങ്ങളുടെ നായകന്റെ അഭാവം മറികടക്കുക അത്ര എളുപ്പമല്ല. മെസിയില്ലെങ്കിൽ ഉറൂഗ്വേയ്ക്ക് പ്രതീക്ഷ ഇരട്ടിയാവും. ഇതുകൊണ്ടുതന്നെയാണ് മെസി ആരോഗ്യം വീണ്ടെടുത്തുവെന്നും മത്സരത്തിന് മുൻപ് മാത്രം അന്തിമ തീരുമാനമെന്നും കോച്ച് ലിയോണൽ സ്‌കലോണി വ്യക്തമാക്കിയത്.
ഇങ്ങനെയെങ്കിൽ പൗളോ ഡിബാലയായിരിക്കും ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവർക്കൊപ്പം മുന്നേറ്റ നിരയിലെത്തുക. സ്‌ട്രൈക്കർ എഡിൻസൻ കവാനി ഇല്ലാതെയാണ് ഉറുഗ്വേ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.
കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. പത്ത് ടീമുകളുള്ള ലാറ്റിനമേരിക്കയിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ഒരവസംകൂടി നൽകും.
0 Comments