banner

പ്രവേശനം ആഘോഷമാക്കി അഷ്ടമുടി സ്കൂൾ, 'വരവേൽപ്പ് 2021' ഗംഭീരമായി

കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വൺ ക്ലാസുകൾക്കുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2021 ' അഷ്ടമുടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സ്കൂൾ ആഡിറ്റോറിയത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിബു ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്തംഗം ബി ജയന്തി ഉദ്ഘാടനം ചെയ്തു.
 

സ്കൂൾ പ്രൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം നേർന്ന വേദിക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ഷുക്കൂർ, തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ആർ. രതീഷ്, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ എഎസ്ഐ ലാൽ,  പ്രവീൺ ലാൽ തുടങ്ങിയവർ ആശംസ വേദിക്ക് അറിയിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സനിൽ കുമാർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. പുതുതായി ഹയർ സെക്കൻ്ററിയിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം.

പിന്നാലെ, പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ്റെ നേതൃത്വത്തിൽ "കൂട്ടുകൂടാം കൂടെ പഠിക്കാം" എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള  വിദ്യാർത്ഥികൾക്കായുള്ള പ്രചോദനാത്മകമായ ലൈവ് സെക്ഷൻ നടന്നു. തുടർന്ന് അക്കാദമിക നിർദേശങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രിൻസിപ്പൾ പോൾ ആൻറണിയുടെ നേതൃത്വത്തിൽ അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു.

കഴിഞ്ഞ കാലങ്ങളിൽ മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുത്ത  അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ,  കടന്നു പോയ അധ്യായന വർഷം, ഈ കൊവിഡിൻ്റെ സാഹചര്യത്തിലും നൂറ് മേനി വിജയമാണ് കൈവരിച്ചത്.

Post a Comment

0 Comments