കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശക്തികുളങ്ങരയിൽ വച്ച് സംഭവിച്ച അപകടത്തിൽ യുവാക്കൾക്ക് പരുക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയാണ് ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയിലെത്തുന്നത്. ഇവർക്ക് സംഭവിച്ച അപകടത്തിൽ പറ്റിയ മുറിവുകൾക്ക് മരുന്ന് വയ്ക്കവേ പ്രതികൾ ആശുപത്രി ജീവനക്കാരെ മർദ്ദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തോമസ് ജോണിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ കൈമാറിയ വിവരത്തെ തുടർന്ന് പൊലീസ് എത്തുകയും ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കുകയുമായിരുന്നു. അന്വേഷിക്കാനെത്തിയ പൊലീസുകാരുമായും ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരുവരും റിമാന്റിലാണ്.
0 Comments