പോലീസുദ്യോഗസ്ഥരെ ആക്രമിച്ച യുവാക്കള്‍ പിടിയിലായി. കഴിഞ്ഞ ദിവസം കാവനാട് ബൈപാസിന് സമീപം വച്ച് പോലീസിനെ ആക്രമിച്ച സംഘമാണ്
പിടിയിലായത്. ശക്തികുളങ്ങര ആല്‍ത്തറമ്മൂട് മുഞ്ഞിനാട് പറയാംതോട്ടില്‍ വീട്ടിൽ രാജേഷ് (24), കന്നിമേല്‍ചേരി ഇലങ്കത്ത് അമ്പലത്തിന് സമീപം ജയശ്രീ നിവാസിൽ കാര്‍ത്തിക്ക് (24, എബി), പനയം പെരിനാട്
ചോനന്‍ചിറ രാഹുല്‍ ഭവനില്‍ രഞ്ജിത്ത് (24) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ രാത്രി ഇവര്‍ മദ്യപിച്ച് കാവനാട് ബൈപ്പാസിന് സമീപം പരിസരവാസികള്‍ക്കും ബൈപാസിലുടെ സഞ്ചരിച്ചവര്‍ക്കും ശല്യമുണ്ടാക്കുകയായിരുന്നു. പരിസരവാസികളുടെ പരാതിയില്‍ സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന ഇവര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച സബ്ബ് ഇന്‍സ്പെക്ടറെ ശരീരികമായി ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൈയ്ക്ക് പരിക്ക് പറ്റിയ സബ്ബ് ഇന്‍സ്പെക്ടര്‍ ചികിത്സ തേടി.
തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും ഇവരെ സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ ബിജൂ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വി. അനീഷ്, ജെ. ഷാജഹാന്‍, സലീം, എ.എസ്സ്.ഐ
സുദര്‍ശനന്‍ എസ്സറ്.സി.പി.ഒ ബിജൂ സി.പി.ഒ ഹാഷിം, അനന്തുകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
0 Comments