banner

കൊല്ലത്ത് ട്രെയിനിൽ വച്ച് 33കാരിയെ കടന്നുപിടിക്കാൻ ശ്രമം, 17കാരൻ അറസ്റ്റിൽ

കൊല്ലം : ട്രെയിനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിലായി. കാസർകോട് സ്വദേശിയായ പതിനേഴുകാരനാണ് യുവതിയോട് ലൈംഗീകാതിക്രമം കാട്ടിയ സംഭവത്തി റെയിവേ പൊലീസിൻ്റെസിൻ്റെ പിടിയിലായത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മംഗളൂരു– തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്താറായപ്പോഴാണ് അതിക്രമം നടന്ന വിവരം യുവതി പരാതിപ്പെട്ടത്. അതിക്രമത്തിനിരയായ മുപ്പത്തിമൂന്ന്കാരിയായ യുവതി കോഴിക്കോട് വടകര സ്വദേശിനിയാണ്.

സംഭവുമായി ബന്ധപ്പെട്ട് പതിനേഴ്കാരനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ശേഷം കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

إرسال تعليق

0 تعليقات