banner

കൊല്ലത്ത് യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

കൊല്ലം : യാത്രക്കാരിയായ യുവതിയെ യാത്രാവേളയില്‍ ഓട്ടോ റിക്ഷയില്‍ വച്ച്‌
മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പരവൂര്‍ പോലീസ്‌ അറസ്റ്റ്‌
ചെയ്തു. പരവൂര്‍ കോട്ടപ്പുറം വാവറ ഹൌസില്‍ നൗഫല്‍ (29) ആണ്‌ പോലീസ്‌ പിടിയിലായത്‌. യുവതി നൽകിയ പരാതിയിന്മേലാണ് പൊലീസിൻ്റെ നടപടി.

കഴിഞ്ഞ ദിവസം വൈകിട്ട്‌ ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി പരവൂര്‍ തെക്കുംഭാഗം കുട്ടൂര്‍ പാലത്തിന്‌ സമീപത്തുനിന്നും ഓട്ടോ റിക്ഷയില്‍ കയറി പരവൂരിലേക്ക്‌ പോകവെ ആളൊഴിഞ്ഞ സ്ഥലത്ത്‌ ഓട്ടോ റിക്ഷ നിര്‍ത്തി യുവതിയെ ഇയാള്‍ മാനഹാനിപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോ റിക്ഷയില്‍ നിന്നും ഇറങ്ങി നടന്നുപോയ യുവതിയെ ഇയാള്‍ പുറകെ ഓട്ടോയില്‍ ചെന്ന്‌ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ പരവൂര്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം പരവൂര്‍ പോലീസ്‌ സ്റ്റേഷന്‍ എസ്‌.ഐ മാരായ നിതിന്‍ നളന്‍, വിനോദ്‌ എഎസ്‌ഐ പ്രമോദ്‌, സി.പി.ഒ സായിറാം എന്നിവരുടെ നേതൃത്വത്തിലാണ്‌
പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments