banner

ജീവിത യാത്ര മതിയാക്കി വിജയൻ മടങ്ങി, ബാലാജി വിജയൻ അന്തരിച്ചു

ചായക്കട നടത്തി അതിൽ നിന്നും  കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ (76) അന്തരിച്ചു.ബാലാജി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട് . ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങളാണ്  ബാലാജി സന്ദര്‍ശിച്ചിട്ടുള്ളത് . ഇന്നു പെട്ടാന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണകാരണം.

കഴിഞ്ഞ മാസം റഷ്യയിലേക്കായിരുന്നു  അദ്ദേഹവും ഭാര്യയും  അവസാനമായി യാത്ര നടത്തിയത്.1988ൽ ഹിമാലയൻ സന്ദർശനം നടത്തിയ ഇവർ പിന്നീട് ഇന്ധ്യക്ക് വെളിയിലേക്കുള്ള രാജ്യങ്ങളും സന്ദർശനം നടത്തുകയായിരുന്നു.2007ല്‍ ഈജിപ്തിലേക്കായിരുന്നു ബാലാജിയുടെയും ഭാര്യയുടെയും ആദ്യ വിദേശ യാത്ര  .യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി മുപ്പതോളം രാജ്യങ്ങളാണ് ഇവർ ചുറ്റിക്കണ്ടത് .

എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്.ഈ കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഇവര്‍ യാത്ര നടത്തിയിരുന്നത്.പ്രതിദിനം 300 രൂപ വീതം  മാറ്റിവെച്ചായിരുന്നു യാത്രയ്ക്കുള്ള പണം ഇവർ  കണ്ടെത്തിയത്.ചായക്കടയിൽ നിന്നുള്ള  വരുമാനത്തിനൊപ്പം കെ എസ് എഫ് ഇയിൽ നിന്നെടുത്ത വായ്പയും,ചിട്ടി പിടിച്ച പണവും  ഉപയോഗിച്ചായിരുന്നു വിജയൻ്റെയും ഭാര്യയുടെയും ലോകയാത്രകൾ.യാത്രക്ക് ശേഷം ചായവിറ്റ് കടവും അവർ വീട്ടിയിരുന്നു .

റഷ്യയിലേക്കായിരുന്നു ഭാര്യ മോഹനക്കൊപ്പം അദ്ദേഹം അവസാനമായി യാത്ര നടത്തിയത്.അടുത്തത് ജപ്പാനിലേക്ക് പോകാനായിരുന്നു ഇരുവരും ആഗ്രഹിച്ചിരുന്നത് .ജപ്പാൻ എന്ന തന്റെ ആഗ്രഹം ബാക്കിയാക്കിയാണ് ബാലാജി യാത്രയായത് .ഇവരുടെ കഥ പുറംലോകം അറിഞ്ഞതോടെ  പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവരും ഏറെയാണ്.

Post a Comment

0 Comments