Latest Posts

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട് : ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബാലുശേരിയിലാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതിയ്ക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു ഇതിൻ്റെ ഭാഗമായി  പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും, ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കിയിരുന്നു. പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപെടുകയായിരുന്നു.

0 Comments

Headline