banner

റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി, സംഭവം വയനാട്ടിൽ

വയനാട് : റേഷൻ കടയിൽ നിന്ന് ലഭിച്ച റേഷൻ വിഹിതത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം ഉന്നമിച്ചത്. കോളനിക്ക് അടുത്ത് തന്നെയുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് 15 ദിവസം മുൻപാണ് കുടുംബം വിഹിതം കൈപ്പറ്റിയത്. 50 കിലോ അരി രണ്ട് ചാക്കുകളിലാക്കിയാണ് വീട്ടിലേക്ക് എത്തിച്ചത്.

തുടർന് വീട്ടിൽ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോൾ ദ്രവിച്ച നിലയിൽ പാമ്പിനെ കണ്ടെന്നാണ് ആക്ഷേപം. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി.  

തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും കാരണം അരി പൊട്ടിക്കാത്ത നിലയിലാണ് റേഷൻ കടയിൽ സൂക്ഷിച്ചിരുന്നത് ഇത് സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.

Post a Comment

0 Comments