banner

ആശങ്കകൾക്ക് വിരാമം, ആലത്തൂരില്‍ നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി

പാലക്കാട് : ആലത്തൂരില്‍ നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 4 കുട്ടികളെയും ആര്‍ പി എഫ് സംഘം കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ ആര്‍ പി എഫ് കണ്ടെത്തിയത്. 

5 ദിവസം മുമ്പാണ് 14 വയസ്സ് മാത്രം പ്രായമുള്ള നാല് കുട്ടികളെ ആലത്തൂരിൽ നിന്ന് കാണാതായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാരെയും രണ്ട് ആണ്‍കുട്ടികളെയുമാണ് കാണാതായത്. 

കുട്ടികൾ പാലക്കാട് നഗരത്തിലുള്‍പ്പെടെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് ശേഷം തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു.

കുട്ടികളെ കാണാതായത് സംബന്ധിച്ച് ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ അന്വേഷണം നടക്കുകയായിരുന്നു.

إرسال تعليق

0 تعليقات