banner

കൊല്ലത്ത് എസ്ടി ചോദിച്ച വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം

കൊല്ലം : എസ്ടി ചോദിച്ച വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലാകുന്നു. എസ്ടി നൽകണമെങ്കിൽ സ്കൂൾ ഐഡി കാർഡ് വേണമെന്ന് പറയുകയും ഇത് നൽകാതിരുന്ന വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കി വിടാൻ ഒരുങ്ങുന്നതായുമാണ് ദൃശ്യങ്ങളിലുള്ളത്. സ്വകാര്യ ബസ്സ് കണ്ടക്ടർമാർ നിർബന്ധമാക്കും ധരിക്കേണ്ട കാക്കി യൂണിഫോം ദൃശ്യങ്ങളിൽ കണ്ടക്ടർ എന്ന് പറയപ്പെടുന്ന യുവാവ് ധരിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

വീഡിയോ പങ്ക് വച്ച ആൾ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം കണ്ണനല്ലൂർ റൂട്ടിൽ ഓടുന്ന ഷഹന എന്ന ബസിലെ ജീവനിക്കാരനാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. എസ്ടി കൊടുക്കില്ലന്ന് പറഞ്ഞ് വഴിയിൽ ഇറക്കിവിടുകയും ചെയ്തെന്ന് അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

സംഭവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുള്ള നിരവധി അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്. നിലവിൽ കേസെടുത്തതായ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. വീഡിയോയിലെ ആളുകൾ മാസ്ക്ക് ധരിച്ചിട്ടുണ്ട് എന്നതിനാൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ നടന്ന സംഭവമാണ് എന്ന് വ്യക്തമാണ്.

Post a Comment

0 Comments