ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസിൽ കോണ്‍ഗ്രസ് നേതാക്കൾ സ്വയം കീഴടങ്ങി. മരട് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ടോണി ചമ്മണി, മനു ജേക്കബ്, ജോസ് മാളിയേക്കല്‍, ജര്‍ജസ് എന്നിവരാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത് തുടർന്ന് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
143,147,149,283,188, 109,341,323, 294 b,427,506, ഇവയ്ക്കു പുറമെ PDPP യുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും
0 تعليقات