banner

ഫ്ലാറ്റിൽ പട്ടിയെ വളര്‍ത്തുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഏറ്റുമുട്ടൽ; കൊല്ലത്ത് മൂന്ന് പേർ പോലീസ്‌ പിടിയിൽ

സുനാമി ഫ്ളാറ്റില്‍ പട്ടിയെ വളര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ഏറ്റുമുട്ടിയ ഇരുവിഭാഗത്തിലുളളവരെയും പോലീസ്‌ പിടികുടി. ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ താമസക്കാരായ ബെനറ്റ്‌, അനസ്, ഇജാസ്‌ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ താമസക്കാരനായ ബെനറ്റ്‌ (സാജന്‍, 27) എന്നയാള്‍ അയാളുടെ ഫ്ളാറ്റില്‍ പട്ടിയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ മറ്റ്‌ ഫ്ളാറ്റിലുളളവരുമായി നിരന്തരം വാക്ക്‌ തര്‍ക്കമുണ്ടാകുമായിരുന്നു. 

കഴിഞ്ഞ ദിവസം ഇയാള്‍ പട്ടിയുമായി പുറത്തേക്ക്‌ വന്നപ്പോള്‍ സമീപ ഫ്ളാറ്റിലെ അനസുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന്‌ ഇയാള്‍ കൈവശം ഉണ്ടായിരുന്ന പട്ടിയുടെ തുടല്‍ ഉപയോഗിച്ച്‌ അനസിനെ അടിച്ചതില്‍ വച്ച്‌ അനസിന്റെ കൈയുടെ അസ്ഥിക്ക്‌ ഒടിവുണ്ടായി. സംഭവം കണ്ട്‌ വന്ന അനസിന്റെ സഹോദരനായ ഇജാസ്‌ കൈയ്യിലിരുന്ന ഇടിക്കട്ട വച്ച്‌ ബെനറ്റിന്റെ തലയില്‍ ഇടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്‌ ഇരുകൂട്ടരേയും ആശുപത്രിയില്‍ എത്തിക്കുകയും പോലീസ്‌ നിരീക്ഷണം
ഏര്‍പ്പെടുത്തുകയും ചെയ്തു. 

തുടര്‍ന്ന്‌ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത മുറയ്ക്ക്‌ പോലീസ്‌ ഇവരെ പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടർ വി.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്സ്‌.ഐ മാരായ ജയേഷ്‌, അജിത്ത്‌, ഷാജി സിപിഒ ദിലീപ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരെ റിമാന്റ്‌ ചെയ്യ്തു.

Post a Comment

0 Comments