banner

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാലാണ് അവധിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

 പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല
താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകൾ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി
താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Post a Comment

0 Comments