banner

ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തതിന് പിന്നാലെ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി

ഫറോക്ക് : നിരോധിത ഗെയി മായ ബ്ലൂവെയില്‍ സഹോദരി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിന് പിന്നാലെ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ഫറോക്ക് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ച് ചികിത്സയിൽ കഴിയുന്നത്.

ഇവരുടെ വീട്ടില്‍ വച്ച് തന്നെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോണിൽ നിരോധിത ഗെയിംമായ  ബ്ലൂവെയില്‍ കണ്ടെത്തിയതിനെ സഹോദരി കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ നിന്നും ഈ ഗെയിം നീക്കിയിരുന്നു.

ഗെയിം നീക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥി സ്വന്തം ശരീരത്തില്‍ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവുകളേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു.

Post a Comment

0 Comments