banner

EXCLUSIVE : കൊല്ലത്ത് ഇരുചക്രവാഹനത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാക്കളെ എക്സൈസ് പിടികൂടി

ഇരുചക്രവാഹനത്തിൽ കഞ്ചാവ് കച്ചവടം നടത്തിയവരെ എക്സൈസ് അറസ്റ് ചെയ്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ആണ് കടയ്ക്കലിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഒന്നേകാൽ കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൊട്ടാരക്കര കുമ്മിൾ കൊണ്ടോട്ടി വാർത്തൊടി വീട്ടിൽ സുജിത്(29) കുമ്മിൾ പാങ്ങലുകാട് ഗണപതിനട പേഴ്‌വിള വീട്ടിൽ വിഷ്ണു (29) എന്നിവരാണ് പിടിയിലായത് 

ഇവർക്കൊപ്പം നിരവധിപേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.

Post a Comment

0 Comments