banner

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ കർഷകൻ മരിച്ചു.
വ‍ടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. 

പാലക്കാട് അയിലൂർ സ്വദേശി മാണിയാണ് (75) മരിച്ചത്. തേ‍ാട്ടത്തിൽ ജേ‍ാലിയെടുക്കുന്നതിനിടെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.

അതേ സമയം, ഈ പ്രദേശത്ത് നിരന്തരമായി കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാവാറുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. പൊലീസ് നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments