banner

പെയിന്റിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ

പാലക്കാട് : പെയിന്റിംഗ് തൊഴിലാളിയാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധുക്കര സ്വദേശി എസ്. ധനുഷ്(25), അറ്റ്‌ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ത്ഥി ബിനാസ്(26), മലുമിച്ചാംപട്ടി എസ്.സാബിര്‍(24), പോത്തനൂര്‍‌ ഗുണേശ്വരപുരം ഹരിഹരന്‍(21), കോളേജ് വിദ്യാര്‍ത്ഥി സുഗരാപുരം സ്വദേശി ആര്‍‌.പരുത്തിവനിയ(22) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. 

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പാലക്കാട് മധുക്കര പാലത്തുറയില്‍ എം.വിജയന്‍ കൊല്ലപ്പെട്ടത്. സ്ഥലത്തെ പൂവന്‍കോഴികൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Post a Comment

0 Comments