Latest Posts

ബിരുദ വിദ്യാർത്ഥിനിയടക്കം ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ്; ഒരാൾ അറസ്റ്റിൽ


യുപിയിലെ പ്രയാഗ്‌രാജിലെ ഫാഫമൗ മേഖലയിൽ  ബിരുദ വിദ്യാർത്ഥിനിയടക്കം ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പവൻ സരോജിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പവന് പെൺകുട്ടിയെ ഇഷ്ടമായിരുന്നു തുടർന്ന് ഇയാൾ നിരന്തരമായി പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു.  മരിച്ച പെൺകുട്ടിയുടെ മൊബൈലിൽ ഇയാൾ സന്ദേശങ്ങൾ അയയ്ക്കുകയും പെൺകുട്ടി അവനെ നിരസിക്കുകയും ചെയ്തതായി വ്യക്തമാണ്. പ്രണയം നിരസിച്ചതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയടക്കം കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസിൻ്റെ അനുമാനം.

ഈ കേസിൽ എട്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ വീഴ്ച വരുത്തിയതായി ധരിച്ച രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അവസാന സന്ദേശത്തിന്റെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ  അടിസ്ഥാനത്തിലാണ് പവൻ സരോജിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസിന് മുന്നിൽ പവൻ സരോജ് മൊഴി ആവർത്തിച്ച് മാറ്റുകയാണെന്നും വ്യത്തങ്ങൾ സൂചിപ്പിച്ചു.

0 Comments

Headline