banner

കാറിലെത്തി ഇടിച്ചു വീഴ്ത്തി, ശേഷം വെട്ടിക്കൊന്നു; മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പാലക്കാട് : മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. ഇന്ന് രാവി 9 മണിയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബി ജെ പി ആരോപിച്ചു.

സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയുമായിരുന്നു.  കാറിലെത്തിയ നാലംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍.

നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.

Post a Comment

0 Comments