സർക്കാർ ചർച്ച വിജയം കണ്ടു, സ്വകാര്യ ബസ്സുകൾ നാളെ നിരത്തിലിറങ്ങും; സമരം പിൻവലിച്ചു!
തിരു. : നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് സ്വകാര്യബസുടമകള്‍ പിന്‍മാറിയതായി പത്ര സമ്മേമേളനത്തിൽ വ്യക്തമാക്കി. സർക്കാർ പ്രതിനിധിയായി ഗതാഗതമന്ത്രി ആന്‍റണി രാജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ നിർണ്ണായക ചര്‍ച്ചയിലാണ് തീരുമാനം. ഈമാസം പതിനെട്ടിന് മുന്‍പ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.
0 Comments