കൊല്ലം : കൊല്ലത്ത് ഗൃഹനാഥൻ കിണറിനുള്ളിൽ തൂങ്ങി മരിച്ചു. കൊട്ടാരക്കര, നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ ആനയത്താണ് സംഭവം. സുദർശനൻ (50) ആണ് മരിച്ചത്. ജോലിയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹത്തെ പിന്നീട് സമീപത്തെ കിണറിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പ്രാഥമിക വിവരം ഇങ്ങനെ.....
കഴിഞ്ഞ ദിവസം സുദർശന് പൊലീസ് സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് ഒരു വാറൻ്റ് ലഭിച്ചിരുന്നു. മുൻപ് മറ്റൊരു കേസിൽ പ്രതിയായ സുദർശൻ അടുത്തിടെയാണ് കോടതി ജാമ്യം അനുവദിച്ചത് ഇതെല്ലാം മരിച്ച വ്യക്തിയിൽ മാനസികമായ സമർദ്ദം ഉണ്ടാക്കിയതായി ബന്ധപ്പെട്ടവർ പറഞ്ഞു. തുടർന്ന് രാവിലെ ജോലിയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹത്തെ പിന്നീട് സമീപത്തെ കിണറിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
0 Comments