കൊല്ലം : ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. കൊട്ടാരക്കര നീലേശ്വരത്താണ് സംഭവം. ഗൃഹനാഥനായ രാജേന്ദ്രനെ (55) തൂങ്ങിമരിച്ച നിലയിലും ഭാര്യ അനിത (50) മക്കളായ അമൃത രാജ് (21) , ആദിത്യരാജ് (24) എന്നിവരെ വെട്ടേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
നീലേശ്വരം മുക്കോണി മുക്കിന് സമീപം താമസിക്കുന്ന കുടുംബമാണ് ഇവർ. മരിച്ച അമൃത് രാജ് ഡിഗ്രി വിദ്യാർത്ഥിയും. ആദിത്യരാജ് സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് സംഘമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിക്കുകയാണ്.
ജില്ലാ റൂറൽ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചതായാണ് വിവരം. സാമ്പത്തിക പ്രശ്നമാണോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നമാണോ എന്നത് വ്യക്തമല്ല. വീട്ടിൽ താമസിച്ചു വന്ന നാലുപേരും മരിച്ച നിലയിലാണ്.
ഓട്ടോ തൊഴിലാളിയാണ് മരിച്ച രാജേന്ദ്രൻ. പ്രദേശവാസികൾ തലേ ദിവസം ശബ്ദങ്ങൾ ഒന്നും തന്നെയും കേട്ടിരുന്നില്ലെന്നും ടാറ്റാ സ്കൈ ഓപ്പറേറ്ററായ ആദിത്യ രാജിൻ്റെ സുഹൃത്തുക്കൾ നേരം വൈകിയും ഇദ്ദേഹം ജോലിയ്ക്ക് എത്തിച്ചേരാത്തതിനെ തുടർന്ന് ഇവിടെ എത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
0 Comments