banner

ജില്ലയിൽ കനത്ത മഴ തുടരുന്നു, തെന്മല ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കൊല്ലം : ജില്ലയിൽ കനത്ത മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് നിലവിലുള്ളത്. മഴയിൽ ഇരണൂരിലും ചാലൂക്കോണത്തും ഉൾപ്പെടെ നിരവധി വീടുകൾ തകർന്നു. കൊട്ടാരക്കര അറ്റുവാശ്ശേരി ഞങ്കടവ് റോഡ് മുങ്ങി. ഈ പ്രദേശത്ത് നിരവധി വീടുകൾ വെള്ളത്തിലായി. അഷ്ടമുടി ബോട്ട് ജെട്ടിയ്ക്ക് സമീപവും വെള്ളം പൊങ്ങി. കായലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളളക്കെട്ട് രൂപപ്പെടുന്നുണ്ട്.

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  
തെന്മല ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി. നിലവിൽ ഡാം മേഖല ഓറഞ്ച് അലർട്ടിലാണ്.

കല്ലട ആറിൻ്റെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത  പുലർത്തേണ്ടതാണ് എന്ന് 
ജില്ലാ കലക്ടർ മുന്നറിയിപ്പു നൽകി. അടിയന്തിര സാഹചര്യങ്ങൾ നിലവില്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ പോലീസ് സംവിധാനങ്ങൾ നിഖാത ജാഗ്രത പുലർത്തുന്നുണ്ട്.

Post a Comment

0 Comments