സംസ്ഥാനത്ത് കനത്ത മഴ നിലനില്ക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. മഴനിലനില്ക്കുന്ന ജില്ലകളിൽ ആവശ്യമെങ്കിൽ അവധി നൽകാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു പിന്നാലെയാണ് അവധി പ്രഖ്യാപനം.
അതേ സമയം, കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി നൽകി. അടിയന്തിര സാഹചര്യങ്ങളിൽ ഇതിൽ മാറ്റം വന്നേക്കാം.
തുടർന്ന് നാളെ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചതായി കേരള യൂണിവേഴ്‌സിറ്റി അറിയിച്ചു. 15,16 തീയതികളില്‍ നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
തിരുവനന്തപുരം ജില്ലയിലെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നവംബര്‍ 15 ന് അവധി പ്രഖ്യാപിച്ചു. നിലവിൽ മറ്റൊരു അവധി കൂടി ഇവിടെ നിലനില്ക്കുന്നുണ്ട്.
0 Comments