സംസ്ഥാലത്ത് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വയനാട് പൂക്കോട് വെറ്റേറിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിതികരിച്ചത്. വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കിടയിൽ ചർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം എത്തി സ്ഥലം സന്ദർശിച്ചു. പരിശോധനയ്‌ക്കു ശേഷം ലക്ഷണങ്ങൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ മലം പരിശോധിച്ചു. തുടർന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴ നാഷനല്‍ വയറോളജി ഇന്‍സ്റ്റിറ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കോളേജ് വിദ്യാര്‍ത്ഥികളില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.
0 تعليقات