banner

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ; സംഭവം അഞ്ചാലുംമൂട്ടിൽ

*ചിത്രം പിടിയിലായ ആരോമൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ ശേഷം കുടെ താമസിച്ചു വന്ന യുവാവിനെ  അഞ്ചാലുംമൂട് പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
തൃക്കരുവ വില്ലേജില്‍ വന്മളകടപ്പായില്‍ വീട്ടില്‍ ആരോമല്‍ (26) ആണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

പ്രതി കഴിഞ്ഞ മാര്‍ച്ച്‌ മാസം 5-ആം തീയതി ഇരയുടെ വീട്ടില്‍ കടന്ന്‌ ചെല്ലുകയും ഇരയെ പീഡിപ്പിക്കുകയും തുടർന്ന്  ഗര്‍ഭിണിയായ ഇരയോടൊപ്പം  താമസിച്ചു വരുകയുമായിരുന്നു. പിന്നാലെ  പ്രതിക്കെതിരെ പോക്സോ ആക്ട്‌ പ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം സിറ്റി അസി. പോലീസ്‌ കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദേശപ്രകാരം അഞ്ചാലുംമൂട് പോലീസ്‌ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി ദേവരാജൻ്റെ നേതൃത്വത്തിലുള്ള എസ്‌.ഐമാരായ ശബ്ന , റഹീം എ.എസ്‌.ഐ ഓമനക്കുട്ടന്‍ വനിതാ സി.പി.ഒ രാജി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.

Post a Comment

0 Comments