Latest Posts

കൊല്ലത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം : ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചവറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. ആർക്കും പരുക്കുകളില്ല. ഇന്ന് (തിങ്കളാഴ്ച) പകലാണ് അപകടമുണ്ടായത്.

തീപിടിക്കുന്ന സമയം കാറിലൊരാൾ മാത്രമാണ് ഉണ്ടായിരുന്നത് മുൻവശത്ത് തീ ഉയരുന്നതായി ശ്രദ്ധിച്ച ഇദ്ദേഹം ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിവരമറിയിച്ചതിനെ തുടർന്ന് ചവറ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

0 Comments

Headline