banner

കൊല്ലത്ത് മരുമകൾ അമ്മായിയമ്മയെ തീകൊളുത്തി കൊന്നു

കൊല്ലം : പലപ്പോഴും ചില സംശയങ്ങളാണ് ഓരോ കേസുകളുടെയും അന്വേഷണത്തിന് സഹായകമാകുന്നതെന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട് അത്തരത്തിൽ നാട്ടുകാർ ഉന്നയിച്ച സംശയത്തെ മുൻനിർത്തി പൊലീസിൻ്റെ സമഗ്ര അന്വേഷണം ഒരു കുറ്റവാളിയെക്കൂടി നീതി പീഢത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ് ഇവിടെ. കഴിഞ്ഞ ഒക്ടോബർ 29 നാണ് തീപൊള്ളലേറ്റ് 86കാരിയായ നളിനാക്ഷിയെ ആശുപത്രിയിൽ എത്തിക്കുന്നത് പിന്നാലെ ഇവർ മരിയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ സംശയങ്ങളുടെ അഭ്യൂഹങ്ങളുടെയും ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് മരുമകളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണിപ്പോൾ.

കേസിൻ്റെ നാൾ വഴി ! 

കേസിൻ്റെ ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് കൊലപാതകമാണ് എന്ന ചിന്ത ആർക്കും ഉണ്ടായിരുന്നില്ല ഈ അവസരത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ നിഗമനം ആത്മഹത്യ എന്ന് തന്നെ ആയിരുന്നു. പിന്നാലെ പ്രദേശവാസികളിൽ ചിലർ ഉയർത്തിയ സംശയങ്ങളെ മുൻനിർത്തിയും പിന്നീട് പോസ്റ്റ് മോർട്ടത്തിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന റിപ്പോർട്ടും പൊലീസിനെ ഈ കേസിലേക്ക് കൂടുതൽ അടുപ്പിച്ചു.

പൊലീസ് വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചതോടെ കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് വിവരം. ഒടുവിലാണ് മരുകൾ രാധാമണിയാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലേക്കും  പൊലീസ് എത്തിയത്.

തലയ്ക്കടിച്ചപ്പോൾ ബോധം നഷ്ടപ്പെട്ട നളിനാക്ഷിയെ, രാധാമണി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു എന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

Post a Comment

0 Comments