banner

കൊല്ലത്ത് കുഞ്ഞിനേയും എടുത്ത് അമ്മ കിണറ്റിൽ ചാടി

കൊല്ലം : അമ്മയും നാലു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറുവിളയിൽ സാംസിയാണ്  നാലു മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടിയത്.

നാട്ടുകാർ  ഇരുവരെയും രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റി.സംഭവ സ്ഥലത്തേക്ക് ഫയർഫോഴ്‌സ് എത്തിയത് മുൻപ് തന്നെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. രക്ഷിക്കുന്ന സമയത്തു കുഞ്ഞിന്റെ നില മോശമായിരുന്നു എന്ന് രക്ഷിച്ച നാട്ടുകാർ പ്രതികരിച്ചിരുന്നു, തലക്ക് സാരമായ പരിക്ക് ഏറ്റ നാലുമാസമുള്ള കുഞ്ഞു ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments